ദോഹ : ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണംനൽകി. ആദ്യകാല പ്രവാസത്തിൻ്റെ നാൾവഴികളും, അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും തൻ്റെ പ്രസംഗത്തിൽ അടിവരയിട്ടു സൂചിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇത്തരം ചരിത്ര രചനയിൽ സംസ്കൃതിക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ......
ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ. സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതം പ്രകാശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുൾ റഹ്മാൻ, നോർക്ക റൂട്ട്സ് ഡയറക്ടർ സി വി റപ്പായി, റേഡിയോ മലയാളം 98.6 FM സി ഇ ഒ അൻവർ ഹുസൈൻ, ട്രഷറർ ആനന്ദജൻ, സ്മൈൽ കുവാഖ് പ്രസിഡണ്ട് ഷീജാ സിദ്ധാർത്ഥൻ തുടങ്ങിവർ സംബന്ധിച്ചു.
അടുത്ത നാളിൽ വിടപറഞ്ഞ കണ്ണൂർ സ്വദേശിയായ അനശ്വര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സമർപ്പണമായി കുവാഖ് കുട്ടികൾ അവതരിപ്പിച്ച നൃത്തത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.
കണ്ണൂരിൻ്റെ പൈതൃകം വിളിച്ചോതിയ സ്വാഗത നൃത്തത്തിലൂടെ സ്മൈൽ കുവാഖ് അംഗങ്ങൾ വേദിയിൽ എത്തി.
പ്രശസ്ത ഗായകൻ അലോഷി ആദംസ് നയിച്ച സംഗീത സന്ധ്യയായിരുന്നു വാർഷിക പരിപാടിയുടെ മുഖ്യ ആകർഷണം. ......
കൊച്ചിയിലെ മൈക്കിന് മുന്നിൽ വെള്ളാപ്പള്ളി നടേശൻ ഇരുന്നാൽപ്പിന്നെ ബാക്കിയുള്ളവർക്ക് കേട്ടിരിക്കാനേ നേരമുണ്ടാകൂ. ഇത്തവണ സ്വർണ്ണക്കടത്ത് കേസിനെ വെറും 'സീസണൽ ഐറ്റം' ആക്കി തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം കളി തുടങ്ങിയത്. ......
കാസർകോട്: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ മതനിരപേക്ഷതയുടെ കരുത്തുകൊണ്ട് നേരിടണമെന്നും, വർഗീയതയ്ക്കും മതരാഷ്ട്ര വാദത്തിനുമെതിരെ ജാഗ്രതയോടെ ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് കുണിയയിൽ സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെടുന്നവന്റെ പക്ഷത്തുനിൽക്കുമ്പോൾ അവരുടെ വേഷമോ ഭാഷയോ വിശ്വാസമോ നോക്കരുതെന്നും ഇരകൾക്കൊപ്പം നിൽക്കുകയെന്നതാണ് പരമപ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നവോത്ഥാന പാതയിൽ സമസ്തയുടെ പങ്ക്
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ സമസ്ത നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാൻ ഇനിയും സമയമുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ ഗോദ ഇപ്പോൾ തന്നെ പുകയുകയാണ്. നാടുനീളെയുള്ള വികസന ചർച്ചകൾക്ക് പകരം വ്യക്തിപരമായ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസികളുടെ നീക്കങ്ങളുമാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഉറക്കം കെടുത്തുന്നത്. ......
ശബരിമല/തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരും ശാന്തിക്കാരും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ദിവസവേതനക്കാരായ ഇവർ സന്നിധാനത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവ വഴി നാട്ടിലെ ബന്ധുക്കളുടെ പേരിലേക്ക് വൻതുക അയച്ചതായാണ് കണ്ടെത്തൽ.
അസ്വാഭാവികമായ പണമൊഴുക്ക്
സീസൺ കാലയളവിൽ ആഴ്ചതോറും 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പലരും അക്കൗണ്ടുകളിലേക്ക് കൈമാറിക്കൊണ്ടിരുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി നടപ്പിലാക്കിയ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ കടുത്ത വെട്ടിനിരത്തൽ. അന്ധത തടയാനുള്ള നിർണ്ണായക ചികിത്സയായ എ.എം.ഡി (Age-related Macular Degeneration) കുത്തിവയ്പ്പുകൾ പുതിയ ഘട്ടത്തിൽ (മെഡിസെപ് 2.0) നിന്ന് ഒഴിവാക്കി. ......
ന്യൂഡൽഹി: ക്വാസി-ജുഡീഷ്യൽ അധികാരം കൈയാളുന്ന ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മുൻ ഉത്തരവുകൾ പുനഃപരിശോധിക്കണമെങ്കിൽ നിയമപരമായ പ്രത്യേക അനുമതി ആവശ്യമാണെന്ന് സുപ്രീം കോടതി. നിയമം കൃത്യമായി അനുശാസിക്കാത്ത പക്ഷം സ്വന്തം തീരുമാനങ്ങൾ തിരുത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
കൊൽക്കത്ത ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.എം. ......
ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിക്കുനേരേ ലൈംഗികാതിക്രമത്തിന് ശ്രമം. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ......
ന്യൂഡൽഹി: സ്വത്ത് ഇടപാടുകളിൽ പവർ ഓഫ് അറ്റോർണിയുടെ (PoA) നോട്ടറൈസ് ചെയ്ത ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ മാത്രം തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. യഥാർത്ഥ രേഖകൾക്ക് പകരം ഫോട്ടോസ്റ്റാറ്റ് ഹാജരാക്കി നടത്തുന്ന അവകാശവാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ......